തികച്ചും അപ്രതീക്ഷിതമായ ഒന്നായിരുന്നു എന്റെ അമര്‍നാഥ് യാത്ര
വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ എന്റെ സ്വപ്നമായി മാറിയിരുന്നു ഒരു ഹിമാലയന്‍ യാത്ര . പലരുടെയും
യാത്രവിവരനങ്ങളിലൂടെയുള്ള എന്റെ യാത്രകള്‍ നിരവധി തവണ എന്നെ ഹിമാലയത്തിന്റെ ഉന്നതങ്ങളിലും ഗുഹകളിലും താഴ്വാരങ്ങളിലും കൊണ്ടെത്തിച്ചിട്ടുണ്ട്. ആര്‍ഷഭാരത സംസ്കാരവും, നമ്മുടെ ഇതിഹാസങ്ങളും , ഐതിഹ്യങ്ങലുമെല്ലാം , ഹിമാലയവുമായി അഭേദമായി ബന്ടപ്പെട്ടുകിടക്കുന്നു. പക്ഷെ , പലരുടെയും ജീവിതത്തിലെ എന്നപോലെ മാറ്റിവക്കപ്പെടനയിരുന്നു എന്റെ യാത്രകളുടെയും വിധി. .
വര്‍ഷത്തി രണ്ടു മാസം ഒഴികെ ബാക്കി മുഴുവന്‍ കാലവും മഞ്ഞുമൂടികിടക്കുന്ന ഒന്നാണ് ശ്രീനഗറിലെ ഹിമാലയന്‍ മലനിരകളിലുള്ള അമര്‍നാഥ് ഗുഹ ക്ഷേത്രം എന്നതൊഴികെ മറ്റു വലിയ അറിവൊന്നും എനിക്ക് അമര്‍നാഥ് ക്ഷേത്രത്തെ പറ്റി ഉണ്ടായിരുന്നില്ല...എന്നാലും ഞാന്‍ അവിടെ എത്തിച്ചേര്‍ന്നു...
സമ്പന്നതയോ, ഭാഗ്യമോ, ആഗ്രഹമോ ഒന്നുമല്ല ചില തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് നമ്മെ നയിക്കുന്നത്.അവിടെനിന്നുള്ള ദൈവികമായ ഒരു സന്ദേശം - അത്തരം ഒരു സന്ദേശമാണ് - ശക്തിയാണ് -എന്നെയും അമര്‍നാഥ് യാത്രക്ക് തെരഞ്ഞെടുത്തത്.....
കൂടുതല്‍ വിശേഷങ്ങള്‍ ഇനി അടുത്തതില്‍....
No comments:
Post a Comment