Wednesday 2 November 2011

അമര്‍നാഥ് യാത്ര വിശേഷങ്ങള്‍-2

സ്വാമി സന്ദീപാനന്ദ ഗിരിയോടോപ്പമാണ് ഞങ്ങള്‍ 30 പേരുടെ യാത്ര . സ്വാമിജിയോടോപ്പമുള്ള  യാത്രകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്.എല്ലാ യാത്രകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആയിരിക്കും .....പ്രാര്‍ഥനയും സത് സംഗവും ഒക്കെയായി ഒരു ആത്യാത്മിക പരിവേഷമാകും യാത്രകളുടെ മുഖമുദ്ര .എന്നാല്‍ കൃത്യനിഷ്ടയുടെ കാര്യത്തില്‍ സ്വാമിജി കനിഷക്കാരനുമാണ്...
എന്റെ ഇത്തരത്തിലുള്ള ആദ്യ യാത്രയാണ്‌..മിക്കവാറും എല്ലാവരും തന്നെ പലതവണ ഹിമാലയന്‍ കൈലാസ യാത്രകള്‍ നടത്തിയിട്ടുള്ള പരിചയ സമ്പന്നര് ‍ആയിരുന്നു...എന്റെ ആദ്യ യാത്രയാണ്‌ എന്ന വിഷമത്തിനു അല്പം ആശ്വാസമായത് സ്വാമിജി ഉള്‍പ്പെടെ ഞങ്ങള്‍ 31 പേരുടെയും ആദ്യ അമര്‍നാഥ് യാത്ര ആണ് എന്നതിലായിരുന്നു...
ഡല്‍ഹിയില്‍ നിന്നാണ് ഞങ്ങളുടെ യാത്ര ആരംഭിക്കുന്നത്.കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നും പിന്നെ മദ്രാസ്‌, മുംബൈ, ബാംഗ്ലൂര്‍ ,ദുബായ്,അബുദാബി എന്നിവിടങ്ങളില്‍ നിന്നും ജൂലൈ 26 നു തന്നെ എല്ലാവരും ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരുന്നു . 27 നു വെളുപ്പിനെ 5 . 30 നു ഞങ്ങള്‍ ട്രാവല്‍ ഏജന്‍സിയുടെ ബസില്‍ യാത്ര ആരംഭിച്ചു ..ഡല്‍ഹി, ഹരിയാന, പഞ്ചാബ് , ഹിമാചല്‍ പ്രദേശിന്റെ ഒരു ചെറിയ ഭാഗം എന്നിവിടങ്ങളിലൂടെ ഞങ്ങള്‍ ജമ്മുവില്‍ എത്തിച്ചേര്‍ന്നു. ജമ്മുവിലെ കട്ര എന്ന സ്ഥലത്തുള്ള ഹോട്ടലില്‍ ആണ് ഞങ്ങളുടെ താമസം അറേഞ്ച് ചെയ്തിരിക്കുന്നത്..രാത്രി. 1 .30 ഓടെ ആണ് ഹോട്ടലില്‍ എത്തിയത്.. കട്രയില്‍ ആണ് വൈഷ്ണവോ ദേവി ക്ഷേത്രം . . ഒരു വലിയ മലയുടെ മുകളില്‍ ആണ് അമ്പലം. രാത്രി പ്രഭാപൂരം ചൊരിഞ്ഞു നില്‍ക്കുകയാണ് അമ്പലം..നടന്നും, കുതിരപ്പുറത്തും  ഒക്കെയാണ് ഇവിടെ പോകുന്നത്.14 കിലോമീറ്റര്‍ ദൂരമുണ്ട് താഴത്തുനിന്നും .ഞങ്ങള്‍ തിരികെ വരുമ്പോള്‍ ആണ് അവിടെ ദര്‍ശനം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
കാശ്മീരില്‍ എത്തി എന്നറിയിക്കുന്ന തണുപ്പും തുടങ്ങിക്കഴിഞ്ഞു.
രാവിലെ 9 30  ഓടെ ഞങ്ങള്‍ ശ്രീനഗറിലേക്ക് യാത്ര തിരിച്ചു..രാത്രി അവിടാണ് താമസം. തുടര്‍ന്ന് ക്ഷീണമെല്ലാം മാറ്റി ഷാലിമാര്‍,നിഷാദ് പൂന്തോട്ടങ്ങളും കണ്ടു ഞങ്ങള്‍ ഉച്ചയോടെ അമര്‍നാഥ് യാത്രയുടെ ബെയ്സ് ക്യാമ്പ്‌ ആയ ബാല്താളിലേക്ക് യാത്ര തിരിച്ചു.
ശ്രീനഗറില്‍ നിന്നും 145 കിലോമീറ്റര്‍ കിഴക്കാണ് അമര്‍നാഥ്.ബാല്തളില്‍ നിന്നും  14 കിലോമീറ്റര്‍ .ശ്രീനഗര്‍ മുതല്‍ ഞങ്ങള്‍ പട്ടാളക്കാരുടെ നിരീക്ഷണത്തില്‍ ആയിരുന്നു..ഇടയ്ക്കിടയ്ക്ക് സുരക്ഷ പരിശോധനകള്‍ ഉണ്ടാകും.അമര്‍നാഥ് യാത്രക്ക് ജമ്മു സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു..എല്ലാ കടമ്പകളും കടന്നു ഞങ്ങള്‍ യാത്ര തുടര്ന്നു ....
 
ബാല്താളിലെക്കുള്ള യാത്ര അത്യധികം ദുര്ഖടമായിരുന്നു ..യാത്ര ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. .ഇരുവശത്തും ഹിമാലയനിരകള്‍ സൌന്ദര്യത്തിന്റെ പ്രതിരൂപമായി നില്‍ക്കുന്നു.മലകളില്‍ നിന്നും ഒഴുകുന്ന അരുവികള്‍.താഴ്വരത്തിലൂടെ ശാന്തമായി ഒഴുകുന്ന സിന്ധു നദി. പക്ഷെ റോഡിലേക്ക് നോക്കിയാല്‍ ഈ ആസ്വടനമോക്കെ മാറും.ഒരു ബസിനു പോകാന്‍ മാത്രമുള്ള ഇടുങ്ങിയ റോഡ്‌. വശങ്ങളില്‍ മണ്ണിടിച്ചില്‍ നന്നായുണ്ട്‌. പലയിടത്തും അപകട മേഖല എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.ഒപ്പം അപകടകരമായ വളവുകളും തിരിവുകളും.ഇടുങ്ങിയ റോഡിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ പോകുന്നുമുണ്ട്.വളവുകളില്‍ എത്തുമ്പോള്‍ നമ്മുടെ ശ്വാസം നിലയ്ക്കും.മലയിടിച്ചില്‍ കാരണം റോഡിനു വ്യക്തമായ അതിരുകള്‍ ഇല്ല എന്നതും ഭയം കൂട്ടും.ഡ്രൈവറുടെ ഒരു സെക്കണ്ടിലെ അനാസ്ഥ മതി ബസും ഞങ്ങളും ഹിമാലയത്തിന്റെ അഗാധതയിലേക്ക്‌ പായാന്‍.എന്നാലും ഹിമാലയത്തിന്റെ വന്യമായ സൌന്ദര്യത്തിനു മുന്നില്‍ നാമെല്ലാം മറക്കും..അതാണ് വാസ്തവം.
സന്ധ്യയോടെ ഞങ്ങള്‍ ബാല്താളില്‍ എത്തി. ഇവിടെ ഭീകര തണുപ്പാണ്.കാലാവസ്ഥ എപ്പോള്‍ വേണമെങ്കിലും മാറാം. ഇവിടെ നിന്നും കുതിരപ്പുറത്തും, ഹെലികൊപ്റെരിലും,നടന്നുമോക്കെയാണ് അമര്നാതിലേക്ക് പോകുന്നത്. ഹെലികൊപ്റെ പഞ്ചധരണി വരെ മാത്രമേ പോകു. അവിടെ നിന്നും നടന്നോ കുതിരപ്പുരതോ ഡോളിയിലോ പോകേണ്ടി വരും.
ഞങ്ങള്‍ എല്ലാവരും ഹെളികൊപ്റെരില്‍ ആണ് പോകുന്നത്. കോപ്റെരിലെ പരക്കലിനിടയിലെ ഹിമാലയന്‍ കാഴ്ചകള്‍ വര്‍ണ്ണിക്കാന്‍ ആകാത്തതാണ് എന്ന് കേട്ടിട്ടുണ്ട്.. എന്റെ അത്തരം കാഴ്ചകള്‍ ഇനി അടുത്ത ബ്ലോഗില്‍.....
 
 
 
 
 
 
 

Tuesday 1 November 2011

എന്റെ അമര്‍നാഥ് യാത്ര വിശേഷങ്ങള്‍----1


തികച്ചും  അപ്രതീക്ഷിതമായ ഒന്നായിരുന്നു എന്റെ അമര്‍നാഥ് യാത്ര

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ എന്റെ സ്വപ്നമായി മാറിയിരുന്നു ഒരു ഹിമാലയന്‍ യാത്ര . പലരുടെയും 
യാത്രവിവരനങ്ങളിലൂടെയുള്ള എന്റെ യാത്രകള്‍ നിരവധി തവണ എന്നെ ഹിമാലയത്തിന്റെ ഉന്നതങ്ങളിലും ഗുഹകളിലും താഴ്വാരങ്ങളിലും കൊണ്ടെത്തിച്ചിട്ടുണ്ട്. ആര്‍ഷഭാരത സംസ്കാരവും, നമ്മുടെ ഇതിഹാസങ്ങളും , ഐതിഹ്യങ്ങലുമെല്ലാം , ഹിമാലയവുമായി അഭേദമായി ബന്ടപ്പെട്ടുകിടക്കുന്നു.  പക്ഷെ , പലരുടെയും ജീവിതത്തിലെ എന്നപോലെ മാറ്റിവക്കപ്പെടനയിരുന്നു എന്റെ യാത്രകളുടെയും വിധി. .

വര്‍ഷത്തി രണ്ടു മാസം ഒഴികെ ബാക്കി മുഴുവന്‍ കാലവും മഞ്ഞുമൂടികിടക്കുന്ന ഒന്നാണ് ശ്രീനഗറിലെ ഹിമാലയന്‍ മലനിരകളിലുള്ള അമര്‍നാഥ് ഗുഹ ക്ഷേത്രം എന്നതൊഴികെ മറ്റു വലിയ അറിവൊന്നും എനിക്ക് അമര്‍നാഥ് ക്ഷേത്രത്തെ പറ്റി ഉണ്ടായിരുന്നില്ല...എന്നാലും ഞാന്‍ അവിടെ എത്തിച്ചേര്‍ന്നു...

സമ്പന്നതയോ, ഭാഗ്യമോ, ആഗ്രഹമോ ഒന്നുമല്ല ചില തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് നമ്മെ നയിക്കുന്നത്.അവിടെനിന്നുള്ള ദൈവികമായ ഒരു സന്ദേശം - അത്തരം ഒരു സന്ദേശമാണ് - ശക്തിയാണ് -എന്നെയും അമര്‍നാഥ് യാത്രക്ക് തെരഞ്ഞെടുത്തത്.....

 കൂടുതല്‍ വിശേഷങ്ങള്‍ ഇനി അടുത്തതില്‍....






അങ്ങനെ അവസാനം ഞാനും ഒരു ബ്ലോഗറായി



കുറെ നാളുകളായി വിചാരിക്കുന്നു ബ്ലോഗുകള്‍ എഴുതിതുടങ്ങനമെന്നു..പക്ഷെ എങ്ങനെയാണു  തുടങ്ങേണ്ടതെന്ന്  അറിയുമായിരുന്നില്ല.അവസാനം ഇതിനെക്കുറിച്ച്‌ കൂടുതല്‍ അറിയുന്ന എന്റെ ഒരു സുഹൃത്തിനോട്‌ കാര്യം പറഞ്ഞു.അങ്ങനെ അവസാനം ഞാനും ഒരു ബ്ലോഗര്‍ ആയി ...